തൃശൂര്‍: സഹചാരി റിലീഫ് സെല്ലിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹതണല്‍ ഇന്ന് രാവിലെ 11 ന് തൃശൂര്‍ എം. ഐ. സി. കോണ്‍ഫറന്‍സ് ഹാളില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ എം. എല്‍. എ. അഡ്വക്കറ്റ് തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജന: സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. മനീഷ സംസ്ഥാന ചെയര്‍മാന്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. സഹചാരി പെയിന്‍ & പാലിയേറ്റീവ് ജില്ലാ വളണ്ടിയേഴ്‌സിന്റെ ലോഞ്ചിംങ്ങ് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും തേറന്പില്‍ രാമകൃഷ്ണന്‍ എം. എല്‍യും. സംയുക്തമായി നിര്‍വ്വഹിക്കും. അനാഥ അഗതികള്‍ക്കുള്ള വസ്ത്രം റിലീഫ് മെഡിക്കല്‍സ് എം. ഡി. ശിഹാബ് പൂവംപറമ്പില്‍, വിധവകള്‍ക്കുള്ള ധനസഹായം വി. കെ. ഹംസ ലൈക് ഷോര്‍, പെരുന്നാള്‍ കിറ്റ് വിതരണം ബെസ്റ്റ് ട്രേഡിംഗ് കമ്പനി എം. ഡി. ടി. കെ. അബ്ദുള്‍ ജലീല്‍, പെന്‍ഷന്‍ പുത്തന്‍ചിറ മഹല്ല് പ്രസിഡന്റ് അസീസ് ഹാജി പുത്തന്‍ചിറ, മെഡിക്കല്‍ ഉപകരണങ്ങള്‍ തൃശൂര്‍ സര്‍ജിക്കല്‍ എം. ഡി. വി. എസ്. മന്‍സൂര്‍ അലി എന്നിവര്‍ വിതരണകര്‍മ്മം നിര്‍വ്വഹിക്കുന്നു. അബൂബക്കര്‍ ഖാസിമി ഖത്തര്‍, ഹുസൈന്‍ ദാരിമി യു. എ. ഇ, ഹാഫിസ് റഫീക്ക് ഫൈസി അബുദാബി, സിദ്ധീഖ് ഫൈസി മങ്കര മസ്‌ക്കറ്റ് തുടങ്ങിയ സംഘടനയുടെ വിദേശ പ്രതിനിധികള്‍ വിശിഷ്ടാതിഥികളാവും. ജില്ലാപ്രസിഡന്റ് അന്‍വര്‍ മുഹ്‌യദ്ദീന്‍ ഹുദവി സ്വാഗതവും, ജനറല്‍ സെക്രട്ടറി സെയ്യിദ് ഷാഹിദ് തങ്ങള്‍ നന്ദിയും രേഖപ്പെടുത്തും. സമസ്തയുടേയും പോഷക ഘടകങ്ങളുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കുമെന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷെഹീര്‍ ദേശമംഗലം അറിയിച്ചു.
- poojaoffset .cty