ആത്മ ശുദ്ധി കാത്തു സൂക്ഷിക്കുക: ഹാമിദ് കോയമ്മ തങ്ങൾ

ദുബൈ: റമളാൻ വൃതാ നുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മ ശുദ്ധിയും, സഹനവും ജീവിതത്തിൽ കാത്തു സൂക്ഷിക്കണമെന്നും, പരസ്പര സ്നേഹത്തിലും, കാരുണ്യത്തിലുമായി എല്ലാവരോടും പെരുമാറണമെന്നും ദുബൈ സുന്നി സെന്റർ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ പറഞ്ഞു. ജാമിഅ: അസ് അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റിയും & എസ്. കെ. എസ്. എസ് എസ്. എഫ്. ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ്‌ മീറ്റ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഹംസക്കുട്ടി ബാഖവി തിരുവട്ടൂർ അധ്യക്ഷം വഹിച്ചു. മൊയ്തു നിസാമി പാല ത്തുങ്കര മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അസ് അദിയ്യ ഫൌണ്ടേഷൻ ദുബൈ കമ്മിറ്റി അവതരിപ്പിച്ച ബുർദ മജലിസും, ജാഫർ മാസ്റ്റർ മുഗു ജനറൽ ക്വിസ് മത്സരവും നടത്തി. ജാമിഅ: അസ് അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ മൗലവി ചെറിയൂർ, മുഹമ്മദ്‌ കുട്ടി ഫൈസി, സകരിയ്യ ദാരിമി, കെ. ടി. അബ്ദുൽ ഖാദർ മൗലവി, നാസർ മൗലവി, അബ്ദുൽ ഹകീം ഫൈസി, ഹസൻ രാമന്തളി, റഫീഖ് പുളിങ്ങോം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കബീർ അസ് അദി സ്വാഗതവും, അബ്ദുൽ ഖാദർ അസ് അദി നന്ദിയും പറഞ്ഞു. 
ഫോട്ടോ: ജാമിഅ: അസ് അദിയ്യ ഇസ്ലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ഈദ്‌ മീറ്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- Sharafudheen Perumalabad