ദുബൈ: ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി സംഘടിപ്പിച്ച പത്തൊൻപതാമത് ഖുർആൻ - ഹിഫ്ള് മത്സരത്തിൽ പങ്കെടുത്ത ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് പ്രതിനിധിയും, ഏക ഇന്ത്യൻ മത്സരാർഥിയും, ദുബൈ സുന്നി സെന്റെർ മദ്രസ്സ പൂർവ്വ വിദ്യാർഥിയുമായ ഹാഫിള് മുഹമ്മദ് ഹസമിനെ ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റിയുടെയും, എസ്. കെ. എസ്. എസ്. എഫ്. ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. ദുബൈ സുന്നി സെന്റെർ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉപഹാര സമർപ്പണം നടത്തി. ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റ വൈസ് പ്രസിഡന്റ് ഹംസക്കുട്ടി ബാഖവി തിരുവട്ടൂർ, ജനറൽ സെക്രട്ടറി മുസ്തഫ മൗലവി ചെറിയൂർ, മൊയ്തു നിസാമി പാലത്തുങ്കര, കെ. ടി. അബ്ദുൽ ഖാദർ മൗലവി, നാസർ മൗലവി, മുഹമ്മദ് കുട്ടി ഫൈസി കബീർ അസ് അദി, ജാഫർ മാസ്റ്റർ മുഗു, അബ്ദുൽ ഖാദർ അസ്അദി, എസ്. കെ. എസ്. എസ്. എഫ് ജില്ലാ ഭാരവാഹികളായ ഹസൻ രാമന്തളി, റഫീഖ് പുളിങ്ങോം, യൂസുഫ് കാലടി, അനീസ് പോത്താംകണ്ടം, ഹാരിസ് രാമന്തളി തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു.
ഫോട്ടോ: ജാമിഅ അസ് അദിയ്യ ഇസലാമിയ്യ അറബിക് കോളേജ് ദുബൈ കമ്മിറ്റിയുടെയും, എസ്. കെ. എസ്. എസ്. എഫ്. ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ഉപഹാരം സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നൽകുന്നു.
- Sharafudheen Perumalabad