നിലവിളക്ക് കൊളുത്തല്‍ ഇസ്‌ലാമിക വിരുദ്ധം: സമസ്ത

കോഴിക്കോട്: ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരം സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. നിലവിളക്ക് കൊളുത്തല്‍ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അതുസ്വീകരിക്കല്‍ ഇസ്‌ലാമിക വിശ്വാസികള്‍ക്ക് അനുവദനീയമല്ലെന്ന് സമസ്ത നേതാക്കളായ പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സിക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു.
മൂന്നുമണിക്കൂര്‍ ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ മത വിശ്വാസം ഇല്ലാതാകുമോ എന്ന സുപ്രീംകോടതി പരാമര്‍ശം ഖേദകരമാണ്. എല്ലാ മതത്തിന്റേയും വിശ്വാസാചാരങ്ങള്‍ അനുസരിച്ച് ജീവിക്കാനും അതു സംരക്ഷിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. എന്നിരിക്കേ ഇത്തരം പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. നേതാക്കള്‍ പറഞ്ഞു.
- Samastha Book Dipot Calicut