ബീച്ചാരക്കടവ് ക്ലസ്റ്റര്‍ പദയാത്ര; സ്വാഗതസംഘം രൂപീകരിച്ചു

തൃക്കരിപ്പൂര്‍ : എസ് കെ എസ് എസ് എഫ് ബീച്ചാരക്കടവ് ക്ലസ്റ്റര്‍ ഡിസംബര്‍ 21 ന് വലിയപറമ്പ് പഞ്ചായത്തില്‍ നടത്തുന്ന പദയാത്രയ്ക്ക് 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കെ.എം.സി ഇബ് റാഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മേഖല സെക്രട്ടറി ഹാരിസ് ഹസനി ഉദ്ഘാടനം ചെയ്തു. എം.കെ ശംസുദ്ധീന്‍, മുഹമ്മദ് കുഞ്ഞി എം.കെ, അബ്ദുള്‍ ഖാദിര്‍ എം.കെ, എം.കെ.സി സുബൈര്‍ മസ്‌കത്ത്, എം.അബ്ദുല്ല, അബ്ദുര്‍റഹിമാന്‍ മൗലവി പന്ത്രണ്ടില്‍, മുഹമ്മദ് കുഞ്ഞി എന്‍.കെ.പി, ജുനൈദ് മാവിലാടം, സകരിയ്യ ഒരിയര, ശംസുദ്ദീന്‍ ബീച്ചാരക്കടവ്, അഷ്‌റഫ് വെളുത്തപൊയ്യ പന്ത്രണ്ടില്‍, സമീര്‍ കെ.സി എന്നിവര്‍ സംസാരിച്ചു. എം.കെ ശംസുദ്ധീന്‍ (ചെയര്‍മാന്‍) അബ്ദുര്‍റഹിമാന്‍ മൗലവി (കണ്‍) എന്‍.കെ.പി മുഹമ്മദ് കുഞ്ഞി (ട്രഷ).
- HARIS AL HASANI Ac