അക്രമ രാഷ്ട്രീയത്തിനെതിരെ വെളിയങ്കോട് ഇസ്‍ലാമിക് സെന്റര്‍ സ്നേഹ സംഗമം

വെളിയങ്കോട് : പരസ്പര സ്നേഹമാണ് സമാധാനത്തിന്റെ വഴിയെന്ന് വെളിയങ്കോട് ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച സ്നേഹ സംഗമം അഭിപ്രായപ്പെട്ടു. വളര്‍ന്നു വരുന്ന തലമുറ അധാര്‍മിക പ്രവര്‍ത്തനത്തിലും തീവ്രവാദത്തിലും അകപ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും സംഗമം ആഹ്വാനം ചെയ്തു. സമസ്ത മുശാവറ മെമ്പര്‍ എം. എം. മുഹ്‍യിദ്ദീന്‍ മുസ്ലിയാര്‍ ആലുവ ഉദ്ഘാടനം ചെയ്തു. സി. അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു. പൊന്നാനി തഹസില്‍ദാര്‍ ഷിബു പി പോള്‍ മുഖ്യപ്രഭാഷണം നടത്തി. ടി. മൊയ്തീന്‍ മുസ്ലിയാര്‍ പുറങ്ങ്, ടി.എ. റശീദ് ഫൈസി, എന്‍.കെ. സൈനുദ്ദീന്‍, ടി.പി. മുഹമ്മദ്, അജ്മല്‍ മൊയ്തുണ്ണി ഹാജി, വി.എം. യൂസുഫ്, കെ.പി. ഖമറുദ്ദീന്‍, എന്‍.കെ. മാമുണ്ണി പ്രസംഗിച്ചു. ഹാജി ഇമ്പാവു മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സി.കെ. എ. റസാഖ് സ്വാഗതവും ഒ. ഒ. ഖമറുദ്ദീന്‍ നന്ദിയും പറഞ്ഞു.

വെളിയങ്കോട് മേഖലാ സമസ്ത കണ്‍വെന്‍ഷന്‍

വെളിയങ്കോട് പ്രദേശത്തെ സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലാ കോഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍ : എം. ഇബ്റാഹീം ഫൈസി (ചെയര്‍മാന്‍), വി.കെ. ഹുസൈന്‍ മുസ്ലിയാര്‍ (കണ്‍വീനര്‍), മൊയ്തുട്ടി ഹാജി അയ്യോട്ടിച്ചിറ (ട്രഷറര്‍).
- Shafeek Chelakkal