ഖാസി മരണം - റമളാനില്‍ SKSSF ന്‍റെ സമര സജ്ജീകരണം

കാസര്‍ഗോഡ് : മംഗലാപുരം ചെന്പരിക്ക ഖാസിയും സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം സി.ബി.. യുടെ പ്രത്യേക വിംഗിനെ ഏല്‍പ്പിച്ച് പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്‍റെ മുന്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റമളാനിന് ശേഷം നടക്കുന്ന അനിശ്ചിതകാല സമര പരിപാടികളുടെ മുന്നൊരുക്കമായി റമളാനില്‍ യൂണിറ്റ്, ക്ലസ്റ്റര്‍, മേഖല, ജില്ലാ തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സി.എം. ഉസ്താദിന്‍റെ ജീവചരിത്രം മനസ്സിലാക്കിക്കൊടുക്കുന്നതിനും അനിശ്ചിത കാല സമരത്തിന്‍റെ ആവശ്യകതയെ കുറിച്ച് വിശദീകരിക്കുന്നതിനും സി.എം. ഉസ്താദ് പ്രാര്‍ത്ഥനാ സംഗമം ആഗസ്റ്റ് 1 മുതല്‍ 12 വരെ യൂണിറ്റ് തലങ്ങളിലും 14 മുതല്‍ 20 വരെ ക്ലസ്റ്റര്‍ തലങ്ങളിലും 21 മുതല്‍ 30 വരെ മേഖലാ തലങ്ങളിലും നടക്കും. ആഗസ്റ്റ് 13 ശനിയാഴ്ച ഉച്ചക്ക് നടക്കുന്ന ജില്ലാ കമ്മിറ്റിയുടെ വിപുലമായ പരിപാടി ചെന്പരിക്ക സി.എം. മഖാം സിയാറത്തോടു കൂടി ആരംഭിക്കും. ജില്ലാ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ബെളിഞ്ചം, അബൂബക്കര്‍ സലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, എം.. ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാശിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കബള, കെ.എം. ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- മന്‍സൂര്‍ കളനാട് -