ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : മുസ്‍ലിം സമുദായം അകത്തു നിന്നും പുറത്ത് നിന്നും ഒരുപോലെ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ ചാഞ്ചല്യമില്ലാത്ത പ്രായോഗിക ചിന്തയിലൂടെ സമുദായത്തിന് നേതൃത്വം നല്‍കുകയും സംഘശക്തിയിലൂടെ സ്വത്വബോധം വളര്‍ത്തിയെടുക്കുകയും ചെയ്ത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നൂറ്റാണ്ടുകളില്‍ അവതരിക്കുന്ന അപൂര്‍വ്വ പ്രതിഭയാണെന്ന് ഫൈസല്‍ ഫൈസി കിഴിശ്ശേരി പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇല്‍യാസ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഫൈസി സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.