കളനാട് ഖത്തര്‍ ഇബ്റാഹീം ഹാജിയുടെ റമളാന്‍ കിറ്റ് വിതരണം നാടിന് മാതൃകയായി

കളനാട് : എസ്.എം.എഫ്., എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 700 ല്‍ പരം കുടുംബങ്ങള്‍ക്ക് പ്രസിഡന്‍റ് ഖത്തര്‍ ഇബ്റാഹീം ഹാജി സംഭാവന ചെയ്ത റമളാന്‍ കിറ്റ് വിതരണം മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല ഹാജി കോഴിത്തീടില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, കെ.എം. അബ്ദുല്‍ ഖാദര്‍, എസ്.കെ. ശരീഫ് കളനാട്, ഹമീദ് ഹദാദാ നഗര്‍, ഖത്തര്‍ ബശീര്‍, സി. ഹമീദ്, നിസാം മാസ്റ്റര്‍ ബോവിക്കാനം, സി.വി. അബ്ദുല്ല കളനാട്, അബ്ദുല്‍ ഖാദര്‍ ഖത്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- മന്‍സൂര്‍ കളനാട് -