ചെറുശ്ശേരി ഉസ്താദും ഓണന്പിള്ളി മുഹമ്മദ് ഫൈസിയും പന്ത്രണ്ടിന് ദുബായില്‍ പ്രസംഗിക്കും

ദുബായ് : ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണത്തോടനുബന്ധിച്ച് ആഗസ്റ്റ് 12 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‍ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാരും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസിയും പ്രസംഗിക്കും. ദുബായിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ വേദിയായ ഖിസൈസിലേക്ക് പ്രത്യേക ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി ഓഫീസുമായോ (04 2274899) സുബൈര്‍ ഹുദവിയുമായോ (055 7204620) ബന്ധപ്പെടുക.
- ശറഫുദ്ദീന്‍ പെരുമളാബാദ്