കോട്ടയ്ക്കല്‍: എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കല്‍ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട ഹജ്ജ് പഠനക്ലാസ് തിങ്കളാഴ്ച രാവിലെ 9.30ന് കോട്ടയ്ക്കല്‍ ടി.ഐ മദ്രസയില്‍ നടക്കും. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ക്ലാസെടുക്കും. വിശദീകരണയോഗം മജീദ്‌ഫൈസി ഇന്ത്യനൂര്‍ ഉദ്ഘാടനംചെയ്തു. റവാസ് ആട്ടീരി, ഇ.കെ.ആത്തിഫ്, സലീം കാക്കത്തടം എന്നിവര്‍ പ്രസംഗിച്ചു.