മോറല്‍ കാമ്പസ്‌ മീറ്റ്‌ സമാപിച്ചു

കാപ്പാട്‌ : ഐനുല്‍ ഹുദാ യത്തീംഖാന കാമ്പസില്‍ അല്‍-ഇഹ്‌സാന്‍ സംഘടിപ്പിച്ച മോറല്‍ കാമ്പസ്‌ മീറ്റ്‌ വിദ്യാര്‍ത്ഥികളില്‍ പുത്തനുണര്‍വ്വുകള്‍ സൃഷ്‌ടിച്ചു. രണ്ട്‌ ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സെഷനുകളില്‍ ഡോ. യൂസുഫ്‌ മുഹമ്മദ്‌ നദ്‌വി, അഡ്വ.ഫൈസല്‍ ബാബു, സയ്യിദ്‌ ശാക്കിര്‍ ഹുദവി, റാഷിദ്‌ നിസാമി കൂളിവയല്‍, ശാഹിദ്‌ തിരുവള്ളൂര്‍, സിദ്ധീഖ്‌ റഹ്‌മാനി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളെ ആറ്‌ ക്ലസ്റ്ററുകളായി തിരിച്ച്‌ നടത്തിയ പരിപാടികളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും അല്‍ ഇഹ്‌സാന്‍ വാര്‍ഷിക കര്‍മ്മ പദ്ധതി പ്രകാശനവും നടന്നു.


റംസാന്‍ കാമ്പയിന്‍ ഉദ്‌ഘാടനം
കാപ്പാട്‌ : ബാബുത്തൗബ മഫ്‌തൂഹുന്‍ ഫ മാദാ തന്‍ളുറൂന്‍ എന്ന പ്രമേയത്തില്‍ അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്‌ ഉജ്ജല തുടക്കം. അല്‍ ഹുദാ കാമ്പസില്‍ നടന്ന ചടങ്ങില്‍ ഹാശിം കോയ ഹദ്ദാദ്‌ തങ്ങള്‍ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌തു. സി. ഹംസ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. അബ്‌ദുറഹ്മാന്‍ ആദൃശ്ശേരി, അബ്‌ദുറഹ്‌മാന്‍ മങ്ങാട്‌. ഡോ. യൂസുഫ്‌ മുഹമ്മദ്‌ നദ്‌വി, റശീദ്‌ റഹ്‌മാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇജാസ്‌ ഹസന്‍ സ്വഗതവും റഊഫ്‌ കെ.ടി നന്ദിയും പറഞ്ഞു.

- മുഹമ്മദലി കെ.പി. -