എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം റമളാന്‍ പ്രഭാഷണം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

പെരിന്തല്‍മണ്ണ : സുന്നി യുവജന സംഘം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റംസാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫീസ് സയ്യിദ് കെ.കെ.സി.എം. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി. അലിമുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍, എന്‍.ടി.സി. മജീദ്, എ.ടി. കുഞ്ഞിമൊയ്തീന്‍, റഹീം ഫൈസി, സി.എം. അബ്ദുള്ള, സിദ്ദീഖ് ഫൈസി, ശമീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.