മഞ്ചക്കാട് മദ്രസ ശിലാസ്ഥാപനം

കൊണ്ടോട്ടി : പുനര്‍നിര്‍മാണം നടത്തുന്ന കൊളത്തൂര്‍ മഞ്ചക്കാട് മുനവ്വിറുല്‍ ഉലൂം മദ്രസയുടെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഹാമിദ് ഹുസൈന്‍ റഹ്മാനി, കെ. അബുഹാജി, കെ. അഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കെ.പി. മുഹമ്മദലി സ്വാഗതവും കെ.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.