പെരിന്തല്‍മണ്ണ: വിശുദ്ധ റംസാനിലെ ദിനരാത്രങ്ങളില്‍ ആത്മവിശുദ്ധി കൈവരിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് ഡോ. എം.എം. ബഷീര്‍ മൗലവി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. പി.ടി. അലിമുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് കെ.കെ.സി.എം.തങ്ങള്‍, പി.കെ.മുഹമ്മദ് കോയതങ്ങള്‍, സയ്യിദ് ഒ.എം.എസ്. തങ്ങള്‍, സിദീഖ് ഫൈസി, എ.ടി.കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.