പാണക്കാട് തങ്ങള്‍ അനുസ്മരണവും എസ്.വൈ.എസ്. സാരഥികള്‍ക്ക് സ്വീകരണവും


കുമ്പള : പുത്തിഗെ പഞ്ചായത്ത് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. സംയുക്താഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ഖാസി സി.എം. അബ്ദുല്ല മൗലവി അനുസ്മരണ സമ്മേളനവും എസ്.വൈ.എസ്. ജില്ലാ, മണ്ഡലം, പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണവും സീതാംഗോളി എ.ബി.എ. ഹാളില്‍ സംഘടിപ്പിച്ചു. എസ്.വൈ.എസ്. ജില്ലാപ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്. പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുല്ല മുഗു അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കെ.എം.അബ്ബാസ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, എം.എച്ച്. അബ്ദുല്‍ റഹ്മാന്‍, മുല്‍കി അബ്ദുല്ല മൗലവി, അസീസ് ബള്ളൂര്‍, അബ്ദുല്ലക്കുഞ്ഞി മുകാരിക്കണ്ടം, പി.അബ്ദുല്ല പുത്തിഗെ, കെ.ബി. മമ്മു കണ്ണൂര്‍, ഹാഫിസ് സിദ്ദീഖ്, അയ്യൂബ് സീതാംഗോളി, അഷ്‌റഫ് അസ്ഹരി ഉറുമി, ഖാസിം ഫൈസി, ജമാല്‍ കണ്ണൂര്‍, സുഹൈല്‍ കന്തല്‍, ഫവാസ്, പി.കെ. ശരീഫ് മൗലവി, ഖാസിം അഡ്രച്ചാല്‍, എ.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, സഹീദ് അംഗഡിമുഗര്‍ പ്രസംഗിച്ചു.