![]() |
.'റമദാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക' ലഘു ലേഖയുടെ പ്രകാശനകര്‍മ്മം വി.കെ കുഞ്ഞിമുഹമ്മദ് ഹാജിക്ക് കോപ്പി നല്‍കി കാളികാവ് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്നു. |

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പയിന്‍ പരിപാടികള്‍ക്ക് തുടക്കമായി.'റമദാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക' എന്ന വിഷയത്തിലുള്ള ലഘുലഖകളുടെ പ്രകാശനകര്‍മ്മം വി.കെ കുഞ്ഞിമുഹമ്മദ് ഹാജിക്ക് കോപ്പി നല്‍കി കാളികാവ് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.
മനാമ മദ്രസാ ഹാളില്‍ നടന്ന ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, അബ്ദുറസാഖ് നദ്‌വി, പി.കെ ഹൈദര്‍ മൗലവി, എം.സി മുഹമ്മദ് മൗലവി, എസ്.എം അബ്ദുല്‍ വാഹിദ്, ശഹീര്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് പഠനസംഗമങ്ങള്‍, ഖുര്‍ആന്‍ തജ്‌വീദ് ക്ലാസുകള്‍, പ്രഭാഷണ സിഡി വിതരണം, ഇഫ്താര്‍ സംഗമം, റിലീഫ് വിതരണം തുടങ്ങിയ പരിപാടികള്‍ക്ക് രൂപം നല്‍കി.
-മൌസല്‍ മൂപ്പന്‍ തിരൂര്‍ (സെക്രട്ടറി, ബഹ്‌റൈന്‍ SKSSF)