![]() |
പ്രഭാഷണ പരസ്യങ്ങളില്‍ ഒന്ന് |
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ റമദാന്‍ പ്രഭാഷ പരമ്പര മഞ്ചേരിയില്‍ സംഘടിപ്പികുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
“റമളാന്; പൊരുളറിയുക... ചിത്തം ശുദ്ധമാക്കുക...“ എന്ന പ്രമേയ ത്തില്‍ പാണക്കാട് സയ്യിദ് ഉമറലിശിഹാബ് തങ്ങള് നഗരില്‍ (മഞ്ചേരി ടൗണ് ഹാളിൽ) ഓഗസ്റ്റ് 14 -മുതല്‍ 18 വരെ രാവിലെ 8.30 -നാണു പ്രഭാഷണം. മഞ്ചേരി ജാമിഅ ഇസ്ലാമിയ്യ യുടെ 20-ാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായാണ് മഞ്ചേരിയില്‍ പരിപാടി സംഘടിപ്പികുന്നതെന്നും അവര്‍ അറിയിച്ചു.