`തങ്ങള്‍ ഓര്‍മകള്‍ വഴിനടത്തുന്നു' പ്രകാശനം ചെയ്‌തു

മലപ്പുറം : പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ രണ്ടാം ആണ്ടിനോടനുബന്ധിച്ച്‌ `അദബ്‌ മീഡിയ' പുറത്തിറക്കിയ `തങ്ങള്‍ ഓര്‍മകള്‍ വഴിനടത്തുന്നു' സപ്ലിമെന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ കേരള ഐ.ടി വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ കോപ്പിനല്‍കി പ്രകാശനം ചെയ്‌തു. പാണക്കാട്ട്‌ വെച്ച്‌ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി, കെ.പി.എ മജീദ്‌ എന്നിവര്‍ സംബന്ധിച്ചു.