സമസ്‌ത 85-ാം വാര്‍ഷികം 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

കാസര്‍കോട്‌ : സത്യസാക്ഷികളാവുക...... ! എന്ന പ്രമേയവുമായി സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം 2011 ഡിസംബര്‍ 23,24,25,26 തീയ്യതികളില്‍ മലപ്പുറം കൂരിയാട്‌ സയ്യിദ്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച്‌ നടക്കുന്നു. സമ്മേളനത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും വേണ്ടി വിപുലമായ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ സമസ്‌ത ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. സമസ്‌ത കേന്ദ്രമുശാവറ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട്‌ സംയുക്ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പി.പി.മുഹമ്മദ്‌ ഫൈസി മലപ്പുറം, ഉമ്മര്‍ മുസ്ലിയാര്‍ കണ്ണൂര്‍, പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ, ചെര്‍ക്കളം അബ്‌ദുല്ല, അബ്ബാസ്‌ ഫൈസി പുത്തിഗ, സി.കെ.കെ.മാണിയൂര്‍,സയ്യിദ്‌ ഹാദി തങ്ങള്‍, ബഷീര്‍ വെള്ളിക്കോത്ത്‌ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതവും പ്രചരണകമ്മിറ്റി കണ്‍വീനര്‍ റഷീദ്‌ ബെളിഞ്ചം നന്ദിയും പറഞ്ഞു. സ്വാഗതസംഘ ഭാരവാഹികളായി ഖാസി.ടി.കെ.എം.ബാവ മുസ്ലിയാര്‍ മുഖ്യരക്ഷാധികാരി, ത്വാഖാഅഹമ്മദ്‌ മൗലവി, പൊറൊപ്പാട്‌ അബ്‌ദുല്ല മുസ്ലിയാര്‍, ജിഫ്രിമുത്തുക്കോയതങ്ങള്‍, ഇ.കെ.മഹ്മൂദ്‌ മുസ്ലിയാര്‍, കെ.പി.കെ.തങ്ങള്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എസ്‌ അലി തങ്ങള്‍ കുമ്പോല്‍, ടി.കെ.പൂക്കോയതങ്ങള്‍ ചന്തേര, പി.കെ.അബ്‌ദുള്‍ ഖാദര്‍ മുസ്ലിയാര്‍, മാഹിന്‍ മുസ്ലിയാര്‍, എം.എ.അബ്‌ദുല്‍ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അബ്‌ദുല്ല, മെട്രോ മുഹമ്മദ്‌ ഹാജി, സി.ടി.അഹമ്മദലി, എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ, പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, യഹിയ തളങ്കര, ടി.ഡി.അഹമ്മദ്‌ ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ.അബൂബക്കര്‍, എ.പി.മുഹമ്മദ്‌ ഹാജി, മൂസ ഹാജി കൊടിയമ്മ, മമ്മു മാസ്റ്റര്‍ കുമ്പോല്‍, എം.എസ്‌.മുഹമ്മദ്‌ കുഞ്ഞി, (രക്ഷാധികാരികള്‍). യു.എം.അബ്‌ദുറഹ്മാന്‍ മൗലവി (ചെയര്‍മാന്‍), അബ്‌ദുസലാം ദാരിമി ആലംപാടി, സി.കെ.കെ.മാണിയൂര്‍, വി.കെ.പി.ഹമീദലി, എസ്‌.പി.സലാഹുദ്ദീന്‍, കെ.ഹംസ മൗലവി, കെ.ടി.അബ്‌ദുല്ല ഫൈസി, ചെര്‍ക്കള അഹമ്മദ്‌ മുസ്ലിയാര്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, മൂസഹാജി ബന്തിയോട്‌, മുബാറക്‌ ഹസൈനാര്‍ ഹാജി, അബൂബക്കര്‍ സാലൂദ്‌ നിസാമി, പള്ളങ്കോട്‌ അബ്‌ദുല്‍ഖാദര്‍ മദനി, സിദ്ദിഖ്‌ നദ്‌വി ചേരൂര്‍, മുഹമ്മദ്‌ അബ്‌ദുള്‍ഖാദര്‍, എം.സി.കമ്മറുദ്ദീന്‍, ടി.ഇ അബ്‌ദുല്ല, എ.അബ്‌ദുറഹ്മാന്‍, ഷാഫി കട്ടക്കാല്‍, ടി.കെ.സി.അബ്‌ദുള്‍ഖാദര്‍ഹാജി, ബി.കെ.അബ്‌ദുഖാദര്‍ മുസ്ലിയാര്‍, കെ.ടി.അബ്‌ദുല്ല മൗലവി, ടി.പി.അലി ഫൈസി, ഖാസിം ദാരിമി, മജീദ്‌ ബാഖവി, സാലി മുസ്ലിയാര്‍ (വൈസ്‌ ചെയര്‍മാന്‍). എം.എ.ഖാസിം മുസ്ലിയാര്‍ (ജനറല്‍ കണ്‍വീനര്‍), കെ.എം.അബ്ബാസ്‌ ഫൈസി പുത്തിഗ, റഷീദ്‌ ബെളിഞ്ചം, ബഷീര്‍ വെള്ളിക്കോത്ത്‌, ടി.വി.അഹമ്മദ്‌ ദാരിമി, അബ്‌ദുറഹ്മാന്‍ മാസ്റ്റര്‍, ബഷീര്‍ ദാരിമി തളങ്കര, കെ.പി.മൊയ്‌തീന്‍ കുഞ്ഞി മൗലവി, ഖലീല്‍ ഹസനി, അസീസ്‌ അഷ്‌റഫി പാണത്തൂര്‍, ബദറുദ്ദീന്‍ ചെങ്കള, കെ.ടി.ദാവൂദ്‌ ഹാജി, അബ്‌ദുല്‍ഖാദര്‍ സഅദി, അഷ്‌റഫ്‌ മിസ്‌ബഹ്‌, കെ.യൂ.ദാവൂദ്‌, ഇക്‌ബാല്‍ തളങ്കര, സി.എല്‍.റഷീദ്‌ ഹാജി (കണ്‍വീനര്‍), കെ.കെ.അബ്‌ദുള്‍ ഹാജി ഖത്തര്‍ (ട്രഷറര്‍) ഫിനാന്‍സ്‌ : ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്‌ (ചെയര്‍മാന്‍) സയ്യിദ്‌ ഹാദി തങ്ങള്‍ (കണ്‍വീനര്‍) പ്രചരണം :കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍ (ചെയര്‍മാന്‍), റഷീദ്‌ ബെളിഞ്ചം (കണ്‍വീനര്‍), പ്രോഗ്രാം: കെ.എം.അബ്ബാസ്‌ ഫൈസി പുത്തിഗ (ചെയര്‍മാന്‍), അബൂബക്കര്‍ സാലൂദ്‌ നിസാമി (കണ്‍വീനര്‍), പ്രസിദ്ധീകരണം & സുവനീര്‍: ടി.വി.അഹമ്മദ്‌ ദാരിമി (ചെയര്‍മാന്‍), അബ്‌ദുല്ലകുഞ്ഞി ഉദുമ (കണ്‍വീനര്‍) സ്റ്റേജ്‌ &സൗണ്ട്‌ :കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലംപാടി (ചെയര്‍മാന്‍), ദൃശ്യ മുഹമ്മദ്‌ കുഞ്ഞി (കണ്‍വീനര്‍) തുടങ്ങിവയരെ തെരെഞ്ഞെടുത്തു.