ന്യൂഡല്‍ഹി
: ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനം ഇസ്‍ലാമിക
സാന്പത്തിക വ്യവസ്ഥയില്‍
എന്ന ഗവേഷണ പ്രബന്ധത്തിന്
പണ്ഡിതനും വാഗ്മിയുമായ സഈദ്
ഹുദവിക്ക് ഹംദര്‍ദ് യൂണിവേഴ്സിറ്റി
ഡോക്ടറേറ്റ് നല്‍കി.
ഹംദര്‍ദ്
യൂണിവേഴ്സിറ്റി ഇസ്‍ലാമിക്
സ്റ്റഡീസ് വിഭാഗം തലവന്‍
പ്രൊഫസര്‍ ഇശ്തിയാഖ് ദാനിശ്,
ജിദ്ദ ഇസ്‍ലാമിക്
ഡെവലപ്മെന്‍റ് ബാങ്ക് റിസര്‍ച്ച്
ഡയറക്ടര്‍ ഡോക്ടര്‍ ഔസാഫ്
അഹ്‍മദ് എന്നിവരുടെ
മേല്‍നോട്ടത്തിലായിരുന്നു
ഗവേഷണം. ചെമ്മാട്
ദാറുല്‍ ഹുദ ഇസ്‍ലാമിക്
യൂണിവേഴ്സിറ്റിയിലെ പന്ത്രണ്ട്
വര്‍ഷത്തെ പഠനത്തിന് ശേഷം
ഏഴ് വര്‍ഷമായി ഡല്‍ഹിയിലെ
പ്രമുഖ സര്‍വ്വകലാശാലയായ
ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍
ഉന്നത പഠനം നടത്തി വരികയായിരുന്ന
ഇദ്ദേഹം നിരവധി ദേശീയ അന്തര്‍ദേശീയ
സെമിനാറുകളില്‍ പ്രബന്ധങ്ങള്‍
അവതരിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ
ലിബിയന്‍ എംബസിയില്‍
സേവനമനുഷ്ടിച്ച ഈ യുവ പണ്ഡിതന്‍
ലിബിയയിലെ വിദ്യാഭ്യാസ മാനവ
ശേഷി വികസന വകുപ്പ് മന്ത്രി
അഖീല്‍ ഹുസൈന്‍ അഖീല്‍ രചിച്ച
അല്‍ മൗസുഅത് അല്‍ ഖിയമിയ
അല്‍ ഖുസ്ഥാനുല്‍ ഹുലും,
അല്‍ ഖുമാസി
തഹ്‍ലിലുല്‍ ഖിയം എന്നീ അറബി
ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക്
വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഡല്‍ഹി ഇസ്‍ലാമിക്
ആന്‍റ് സോഷ്യല്‍ സെന്‍റര്‍
ജനറല്‍ സെക്രട്ടറിയായി
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
നാദാപുരം
കുമ്മങ്കോട് സ്വദേശിയായ സഈദ്
ഹുദവി വടക്കന്‍ കേരളത്തിലെ
പ്രമുഖ മത പണ്ഡിതനായിരുന്ന
മര്‍ഹൂം നാദാപുരം കലന്തന്‍
മുസ്‍ലിയാരുടെ പൌത്രനാണ്.
പിതാവ് ടി.വി.
അബ്ദുല്‍ റഹീം
മൗലവി.
- ജലീല്‍
പി.കെ.എം. -