സമസ്ത 85-ാം വാര്‍ഷികം: കാസര്‍കോട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ

കാസര്‍കോട്: “സത്യസാക്ഷികളാവുക“2011 ഡിസംബര്‍ 23,24,25,26 തീയ്യതികളില്‍ മലപ്പുറം കൂരിയാട് സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കാസര്‍കോട് എന്‍.എ.ടൂറിസ്റ്റ് ഹോമില്‍ നടക്കും. പരിപാടിയില്‍ മുഴുവന്‍ സ്വാഗതസംഘം അംഗങ്ങളും സംബന്ധിക്കണമെന്ന് ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ എം.എ.ഖാസിം മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.