സഹചാരി ഫണ്ട് വിജയിപ്പിക്കുക: ഹൈദരലി ശിഹാബ് തങ്ങള്‍

[sahachari+picture.jpg]

നിര്‍ധന രോഗികളുടെ ചികിത്സക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ S.K.S.S.F സംസ്ഥാന കമ്മിറ്റി നടത്തുന്ന സഹായവേദിയാണ് സഹചാരി. രോഗികള്‍ക്ക് സാമ്പത്തിക സഹായം, ഡയാലിസിസ്, ഓപ്പറേഷന്‍, മരുന്ന് വിതരണം തുടങ്ങിയ ചികിത്സാ പദ്ധതികള്‍ കഴിഞ്ഞ നാലുവര്‍ഷമായി നിര്‍വ്വഹിച്ചുക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 32 സൗജന്യ മരുന്നു വിതരണ കേന്ദ്രങ്ങള്‍ തുടങ്ങി.
തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ആക്‌സിഡന്റ് കെയര്‍യൂണിറ്റ്, ആംബുലന്‍സ് സേവന സൗകര്യങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ സഹചാരിയുടെ ലക്ഷ്യത്തിലുണ്ട്. സഹചാരിയിലേക്കുളള ഫണ്ട് ശേഖരണം ഇത്തവണയും വിശുദ്ധ റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച ജുമാനിസാകാരനന്തരം എല്ലാ പള്ളികളിലും മഹല്ല് ഖത്വീബൂമാര്‍ നടത്തുകയും ഫണ്ട് ശേഖരണം വിജയിപ്പിക്കുകയും ചെയ്യണമെന്ന് മഹല്ല് ഭാരവാഹികള്‍, ഖാളി – ഖത്വീബുമാര്‍, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍, അഭ്യൂദയകാംക്ഷികള്‍ എന്നിവരോട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഫണ്ട് 6 ന് ജില്ലാ കേന്ദ്രങ്ങളില്‍ നല്‍കി റസീപ്റ്റ് സ്വീകരിക്കണം.


സഹചാരി ഫണ്ട് ശേഖരണം: നാളെ (വെള്ളിയാഴ്ച) എല്ലാ പള്ളികളിലും വെച്ച് .  ഫണ്ട് ശേഖരണം സജീവമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ശ്രദ്ധിക്കുക.