മനാമ : റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലും എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ബഹ്റൈനിലും സംഘടിപ്പിക്കുമെന്ന് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ഭാരവാഹികള്‍ അറിയിച്ചു.
ജനുവരി 26ന് രാത്രി 8 മണിക്ക് കര്‍ണ്ണാടക ക്ലബ്ബിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും വ്യത്യസ്ത കേന്ദ്രങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന മനുഷ്യ ജാലികയില്‍ പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കെടുത്തു വരുന്നത്. ഇതിന്‍റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സാരഥി ഇബ്റാഹീം ഫൈസി പേരാല്‍, സമസ്ത പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാര്‍, കെ.എം.സി.സി. പ്രസിഡന്‍റ് കുട്ടൂസ മുണ്ടേരി തുടങ്ങിയവര്‍ക്ക് പുറമെ ബഹ്റൈനിലെ മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ചടങ്ങില്‍ മുഹമ്മദലി ഫൈസി വയനാട് അദ്ധ്യക്ഷത വഹിച്ചു. എസ്.എം. അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, അബ്ദുറസാഖ് നദ്‍വി, ശറഫുദ്ധീന്‍ മാരായമംഗലം, ഹംസ അന്‍വരി മോളൂര്‍, ശൌക്കത്തലി ഫൈസി വയനാട്, മൌസല്‍ മൂപ്പന്‍ തിരൂര്‍, നൌഷാദ് വാണിമേല്‍, മുസ്തഫ കളത്തില്‍, സലീം ഫൈസി, അബ്ദുറഹ്‍മാന്‍ ഹാജി, ശിഹാബ് കോട്ടക്കല്‍, ശഹീര്‍ കാട്ടാംപള്ളി, മുഹമ്മദലി വളാഞ്ചേരി, ഖാജ മുഈനുദ്ധീന്‍, ബശീര്‍ ഓമശ്ശേരി, ലത്വീഫ് ചേരാപുരം, ഉബൈദുല്ല റഹ്‍മാനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- മൌസല്‍ മൂപ്പന്‍, തിരൂര്‍ -