ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു

കാസര്‍കോട്‌ : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ ചെര്‍ക്കള അസ്‌മാസ്‌ ബില്‍ഡിംഗില്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുള്ള ഉദ്‌ഘാടനം ചെയ്‌തു. കെ.ടി.അബ്‌ദുല്ലമൗലവി അധ്യക്ഷത വഹിച്ചു. ടി.പി.അലി ഫൈസി സ്വാഗതം പറഞ്ഞു. അഹമ്മദ്‌ മുസ്‌ല്യാര്‍ ചെര്‍ക്കളം, എം.പി. മുഹമ്മദ്‌ ഫൈസി, ലത്വീഫ്‌ മൗലവി ചെര്‍ക്കള, സി.പി. മൊയ്‌തു മൗലവി, ബദ്‌റുദ്ദീന്‍ ചെങ്കള, സുലൈമാന്‍ ഹാജി മല്ലം, ഖലീല്‍ ഹസനി, സാലൂദ്‌ നിസാമി , അഷ്‌റഫ്‌ മര്‍ദ്ദള സംബന്ധിച്ചു.