കോട്ടയ്ക്കല്‍ : എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കലില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഭാഗമായി ജാലികാ കേഡറ്റ് മീറ്റ് നടത്തി. ഉസ്മാന്‍ഫൈസി ഇന്ത്യനൂര്‍ ഉദ്ഘാടനംചെയ്തു. ആതിഫ് കുണ്ടുകുളം അധ്യക്ഷത വഹിച്ചു. ആശിഖ് കുഴിപ്പുറം, വി.ടി.എസ് തങ്ങള്‍, അലി കുളങ്ങര, യൂനുസ്മുസ്‌ലിയാര്‍, ഇല്യാസ് അന്‍വര്‍, ഫൈസല്‍, മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. റസാഖ് കോട്ടയ്ക്കല്‍ സ്വാഗതവും സലീം കാക്കത്തടം നന്ദിയും പറഞ്ഞു.