എസ്.കെ.എസ്.എസ്.എഫ് പദയാത്ര 22, 23ന്

കാസര്‍കോട് : ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതന്‍’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് പദയാത്ര 22, 23 തീയ്യതികളില്‍ നടക്കും. ജനുവരി 26 ന് തൃക്കരിപ്പുരില്‍ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലയിലെ നാല്‍പതോളം ക്ലസ്റ്ററുകള്‍ വെച്ച് 62-ാം റിപ്പബ്ലിക് ദിനത്തെ സൂചിപ്പിക്കുന്ന 62 അംഗ പദയാത്ര സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരീസ് ദാരിമി ബെദിര, അബൂബക്കര്‍ സാലുദ് നിസാമി, സുഹൈര്‍ അസ്ഹരി, താജുദ്ദീന്‍ ദാരിമി, എം.എ ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി, മൊയ്തു ചെര്‍ക്കള, വൈ. ഹനീഫ് കുമ്പഡാജ തുടങ്ങിയവര്‍ സംബന്ധിച്ചു.