ചേളാരി : സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി അഞ്ചു മുതല്‍ നബിദിന കാമ്പയിന്‍ നടത്തും. മലപ്പുറത്ത് സുന്നി മഹല്ലില്‍ വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഗാടന സമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. 'അന്‍തനൂര്‍ ഫൗഖ നൂര്‍' പ്രമേയം മഹല്ല് തലങ്ങളില്‍ പ്രഭാഷണം നടത്താനും പഞ്ചായത്ത് തലങ്ങളില്‍ നബിദിന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, അഹമ്മദ് തേര്‍ളായി, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കുട്ടിഹസന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.