മനുഷ്യജാലിക:വാഹനജാഥയ്ക്ക് മേലാറ്റൂരില്‍ സ്വീകരണം നല്‍കി


മേലാറ്റൂര്‍: മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന വാഹനജാഥയ്ക്ക് മേലാറ്റൂര്‍ ടൗണില്‍ സ്വീകരണം നല്‍കി. എസ്.കെ.എസ്.എസ്.എഫ് മേലാറ്റൂര്‍ മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. പി. താജുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫൈസി കോട്ടോപ്പാടം മുഖ്യപ്രഭാഷണം നടത്തി. ഒ.എം.എസ്.തങ്ങള്‍, ജാബിര്‍ തൃക്കരിപ്പൂര്‍, ഷമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, സത്താര്‍ പന്തല്ലൂര്‍, സിദ്ധീഖ് ഫൈസി, അബൂബക്കര്‍ ജാമിഅ എന്നിവര്‍ പ്രസംഗിച്ചു.
-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -