മഞ്ചേരി : ആത്മീയതയില്ലാത്ത ഭൗതിക പുരോഗതി സമൂഹത്തെ അധാര്‍മികതയിലേക്ക് നയിക്കുന്നതായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ചൂളാട്ടിപ്പാറ ഒരുവിലാക്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്ത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ ദാരിമി പാലക്കാട് ഉദ്ഘാടനം ചെയ്തു. ഇ. അബൂബക്കര്‍ വഹബി അധ്യക്ഷതവഹിച്ചു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഉമര്‍ ദര്‍സി തച്ചണ്ണ, സി.ടി. അബ്ദുറഹ്മാന്‍, വീരാന്‍കുട്ടി ഫൈസി , കബീര്‍ സഖാഫി തെഞ്ചീരി, എം. മുളനുദ്ദീന്‍ മുസ്‌ലിയാര്‍, എന്‍.സി. മമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു