കാസരഗോട്ടെ പതിനയിരക്കണക്കിന് സുന്നീ പ്രവര്‍ത്തകര്‍ ദേശസ്നേഹ മനുഷ്യജാലിക തീര്‍ത്തു

കാസര്‍കോട്‌: ‘രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍‘ എന്ന ദേശസ്നേഹ പ്രമേയവുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ അകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളില്‍ നടക്കുന്ന റിപ്പബ്ലിക്ദിന മനുഷ്യജാലികയുടെ ഭാഗമായി ആയിരങ്ങള്‍ സംബന്ധിച്ച കാസര്‍കോട്‌ ജില്ലയുടെ മനുഷ്യജാലിക ജില്ലയില്‍ പുതിയ ചരിത്രം സൃഷ്‌ടിച്ചു തൃക്കരിപ്പൂരിന്റെ മണ്ണില്‍ സമാപിച്ചു. കൃത്യം 4.15ന്‌ ബീരിച്ചേരി മസ്‌ജിദ്‌ പരിസരത്ത്‌ നിന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര പതാക കൈമാറലോടെ ആരംഭിക്കുന്ന ജാലികറാലി 5 മണിക്ക്‌ തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു.
റാലിക്ക്‌ ജില്ലാനേതാക്കളായ ഇബ്രാഹിംഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര, അബൂബക്കര്‍ സാലുദ്‌ നിസാമി, സുഹൈര്‍ അസ്‌ഹരി, സയ്യിദ്‌ ഹാദി തങ്ങള്‍, താജുദ്ദീന്‍ ദാരിമി, എം.എ ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി, സത്താര്‍ ചന്തേര, അഷ്‌റഫ്‌ അസ്‌ഹരി ഉറുമി, മൊയ്‌തു ചെര്‍ക്കള, വൈ.ഹനീഫ്‌ കുമ്പഡാജ എന്നിവര്‍ നേതൃത്വം നല്‍കി. നേതാക്കള്‍ക്ക്‌ പിന്നില്‍ വിഖായ, കാമ്പസ്‌, ത്വലബ എന്നീ വിഭാഗങ്ങളിലായി 313 അംഗങ്ങളും അതിന്‌ പിന്നില്‍ ആയിരക്കണക്കിന് സാധാരണ പ്രവര്‍ത്തകരും അണിനിരന്നു. ചിട്ടയും അച്ചടക്കവും നിയന്ത്രണവും കൊണ്ട്‌ ശ്രദ്ധേയമായ ജാലികാറാലി കാണാന്‍ വിവിധ മതസ്ഥരായ ജനങ്ങള്‍ റോഡിന്റെ ഇരുവക്കിലും തടിച്ചുകൂടിയിരുന്നു.
തൃക്കരിപ്പൂര്‍ ടൗണില്‍ വെച്ച്‌ നടന്ന സമാപനസമ്മേളനം ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുനാ മാണിയൂര്‍ അഹമ്മദ്‌ മൗലവി പ്രാര്‍ത്ഥന നടത്തി. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍ പ്രമേയപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ റിപ്പബ്ലിക് ദിന മനുഷ്യജാലികാ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജനറല്‍ സെക്രട്ടറി റഷീദ്‌ മാസ്റ്റര്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞു. മൌലാനാ എം.എ.ഖാസിം മുസ്‌ലിയാര്‍‍, കെ.ടി അബ്ദുള്ള മുസ്‌ലിയാര്‍, സി.കെ.കെ.മാണിയൂര്‍, റവ.ഫാദര്‍ റോഷന്‍ പ്രഭു, വത്സന്‍ പിലിക്കോട്‌, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, കെ.വെളുത്തമ്പു, എം.സി.ഖമറുദ്ദീന്‍, എ.ജി.സി.ബഷീര്‍, പി.പി.അടിയോടി മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍ ഇടിയിലക്കാട്‌, കെ.വി.ലക്ഷ്‌മണന്‍, കരുണാകരന്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, പള്ളങ്കോട്‌ അബ്‌ദുള്‍ ഖാദര്‍ മദനി, അബ്‌ദുള്‍ സലാം ദാരിമി ആലംമ്പാടി, പി.എസ്‌.ഇബ്രാഹിംഫൈസി, നാഫിഅ അസ്‌അദി, ഇസ്‌മായില്‍ കക്കുന്നം തുടങ്ങിയവര്‍ സംബന്ധിച്ചു. വര്‍ക്കിംഗ്‌ സെക്രട്ടറി സുഹൈര്‍ അസ്‌ഹരി നന്ദി പറഞ്ഞു.