മേലാറ്റൂര്‍: മനുഷ്യജാലികയുടെ പ്രചാരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് എസ്.ബി.വി എടയാറ്റൂര്‍ യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി സൈക്കിള്‍ റാലി നടത്തി. എടയാറ്റൂര്‍ നാട്ടിക വി.മൂസ മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തിനുശേഷം ആരംഭിച്ച റാലിക്ക് ശിഹാബുദ്ദീന്‍ അന്‍വരി നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ അബ്ദുസമദ് ഫൈസി, സി.ടി.സൈനുദ്ദീന്‍, സി.ടി.ഹനീഫ, പി.യഹിയ, സമദ് മുസ്‌ലിയാര്‍, ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.