വടകര: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ വടകരയില്‍ മനുഷ്യജാലിക സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26ന് വൈകിട്ട് 4.15ന് വലിയവളപ്പില്‍നിന്ന് റാലി തുടങ്ങും. ഹിദായ, വിവായ, സലാമ എന്നീ വിഭാഗങ്ങളുടെ 313 കേഡറ്റുകള്‍ റാലിയില്‍ അണിനിരക്കും. മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു സമീപമാണ് മനുഷ്യജാലിക തീര്‍ക്കുക. പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ മുജീബ് ഫൈസി പൂലോട്, സുബുലുസ്സലാം വടകര, ഇസ്മയില്‍ ഹാജി എടച്ചേരി എന്നിവര്‍ പങ്കെടുത്തു.