സമൂഹ സമുദ്ധാരണത്തില്‍ മതപണ്ഡിതരുടെ പങ്കാളിത്തം അനിവാര്യം: സമസ്ത

 തിരുവനന്തപുരം: വളര്‍ന്നുവരുന്ന തലമുറക്ക് മതവിരുദ്ധമല്ലാത്ത വിധത്തില്‍ കാലാനുസൃതവും ശാസ്ത്രീയവുമായ മാര്‍ഗമുപയോഗിച്ച് മതശിക്ഷണം നല്‍കുന്നതിന് മതപണ്ഡിതന്മാര്‍ രംഗത്ത് വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തെക്കന്‍ മേഖലാ ഉലമ സമ്മേളനം മതപണ്ഡിതരോട് ആഹ്വാനം ചെയ്തു.
ഭൗതിക വിദ്യാഭ്യാസം മതധാര്‍മികതയുമായി യാതൊരു ബന്ധവുമില്ലാത്ത വിധത്തിലാണ് മുന്നോട്ട് പോകുന്നത്. പരലോക ചിന്തയും രക്ഷാശിക്ഷാ ബോധവും ഇലാഹീസ്മരണയും സമൂഹത്തിന് നല്‍കിയാല്‍ മാത്രമേ ധാര്‍മികാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ഇതിന് മതവിദ്യാഭ്യാസം പ്രാഥമിക തലത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
അധ്യാപകര്‍, രക്ഷിതാക്കള്‍, മഹല്ല്മദ്രസ കമ്മിറ്റികള്‍ എന്നിവര്‍ കൂട്ടായി പരിശ്രമിച്ച് ഇസ്ലാമിക സമൂഹത്തെ മാതൃകാ സമൂഹമാക്കുന്നതില്‍ ശ്രദ്ധരാകേണ്ടതാണ്. പ്രവാചക കാലത്ത് തന്നെ ഇസ്ലാം പ്രചരിച്ച രാജ്യമാണ് കേരളം. അക്കാലം മുതല്‍ നിരാക്ഷേപം തുടര്‍ന്നുവരുന്ന വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി പുത്തന്‍ പ്രസ്ഥാനക്കാര്‍ നടത്തുന്ന ഉല്‍ബുദ്ധരാക്കാന്‍ മത പണ്ഡിതര്‍ രംഗത്ത് വരണമെന്ന് സമ്മേളനം അഭ്യര്‍ത്ഥിച്ചു. നൂറ്റാണ്ടുകളായി കേരള സമൂഹത്തില്‍ തുടര്‍ന്നുവരുന്ന മതസൗഹൃദം ഇതരസംസ്ഥാനങ്ങള്‍ക്ക് എന്നും മാതൃകയാണ്. ഓരോ സമൂഹവും നേടിയെടുത്ത ബഹുമുഖ നേട്ടങ്ങള്‍ ഈ സൗഹൃദത്തിന്റെ ഭാഗമാണ്.
അടുത്തകാലത്തായി ചിലര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചു നടത്തുന്ന വിഭാഗീയ വിദ്വേ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.