കെ.ടി. മാനു മുസ്‍ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ പണ്ഡിതനും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും ദാറുന്നജാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയുമായിരുന്ന കെ.ടി. മാനു മുസ്‍ലിയാരുടെ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം മുഹമ്മദലി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ദാരിമി അടിവാരം അനുസ്മരണ പ്രഭാഷണം നടത്തി. മന്‍സൂര്‍ ഫൈസി സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.


ഗഫൂര്‍ ഫൈസി -