SKSSF ജാലികാ വിചാരം നടത്തി

ചിത്താരി : റിപ്പബ്ലിക് ദിനത്തില്‍ SKSSF നടത്തുന്ന 'മനുഷ്യജാലിക'യുടെ  പ്രചരണാര്‍ഥം  ചിത്താരി ക്ലസ്റ്റെര്‍ SKSSF ജാലികാ വിചാരം സൌത്ത് ചിത്താരി ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ സ്മാരക ഇസ്ലാമിക്‌ സെന്റെറില്‍ നടത്തി. ചിത്താരി ശാഖാ പ്രസിഡന്റ്‌ നൌഫല്‍ കൂളിക്കാട് അധ്യക്ഷത വഹിച്ചു. ചിത്താരി ക്ലസ്റ്റെര്‍ പ്രസിഡണ്ട്‌ ഖലീല്‍ മൌലവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മേഖലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കുണിയ  ജാലികാ വിചാരം നടത്തി. സുന്നീ മഹല്‍ ഫെഡെറേഷന്‍ ജില്ലാ  സെക്രട്ടറി കെ.യു ദാവൂദ് പ്രസംഗിച്ചു. മുഹമ്മദ്‌ കൊട്ടിലങ്ങാട് സ്വാഗതാവും ശാഖാ സെക്രട്ടറി റാഷിദ് കൂളിക്കാട്  നന്ദിയും പറഞ്ഞു. മറ്റെന്നാള്‍  നടക്കുന്ന SKSSF ചിത്താരി ക്ലസ്റ്റെരിന്റെ മനുഷ്യജാലിക  പ്രചാരണ റാലിക്ക് അന്തിമ രൂപം നല്‍കി. വൈകുന്നേരം നടക്കുന്ന റാലി നോര്‍ത്ത് ചിത്താരി അസീസിയ്യ മദ്രസയില്‍ നിന്നും ആരംഭിച്ച് മടിയന്‍ മാണിക്കൊത്തില്‍ അവസാനിക്കും.