പെരിന്തല്‍മണ്ണ : മുട്ടിന്ന് വരുന്ന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയത്തിനായി പരിശ്രമിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര അഭിപ്രായപ്പെട്ടു. പുവ്വത്താണി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ട്രെന്‍റ് കരിയര്‍ ക്ലബ് SSLC, +2 വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഗേറ്റ്‍വേ എക്സാം എന്ന ക്യാന്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരസ്പര ചര്‍ച്ചയിലൂടെ കുട്ടികളില്‍ ബുദ്ധി വികാസം സാധിച്ചെടുക്കാനും സംശയ ദൂരീകരണത്തിന് അവസരമുണ്ടാക്കാനും ഇത്തരം ക്യാന്പിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പി.ടി. ഖാലിദ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പി.കെ.എ. മജീദ് ദാരിമി ക്യാന്പ് ഉദ്ഘാടനം ചെയ്തു. പിലാക്കല്‍ അലി സാഹിബ്, പി.ടി. ഹദരലി മാസ്റ്റര്‍, സി. ഹംസ മാസ്റ്റര്‍, ടി.കെ. അത്ത മാസ്റ്റര്‍, പി.ടി. സൈത് മുഹമ്മദ്, പി.ടി. അന്‍വര്‍ സാദത്ത്, സി.എച്ച്. മനാഫ്, ശറഫുദ്ദീന്‍ ഫൈസി പാക്കത്ത് എന്നിവര്‍ പ്രസംഗിച്ചു. പറന്പൂര്‍ സൈതലവവി സാര്‍ സ്വാഗതവും പി.ടി. സക്കീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ക്യാന്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9961948060 എന്ന നന്പറില്‍ ബന്ധപ്പെടണം.
- കബീര്‍ ഫൈസി, പുവ്വത്താണി -