എസ്.കെ.എസ്.എസ്.എഫ്. തിരുവനന്തപുരം ജില്ല മനുഷ്യജാലിക നടത്തി

തിരുവനന്തപുരം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (SKSSF) ന്‍റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി തിരുവനന്തപുരം ജില്ലയുടെ മനുഷ്യജാലിക കണിയാപുരത്ത് നടന്നു.

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന വര്‍ഗ്ഗീയ തീവ്രവാദ ഫാഷിസ പ്രവണതകളെ തടയിടാന്‍ ഗവണ്‍മെന്‍റ് തയ്യാറാകണമെന്നും ബാബരി മസ്ജിദ് യഥാ സ്ഥലത്ത് നിര്‍മ്മിക്കണമെന്നും അകാരണമായി ജയിലിലടക്കപ്പെട്ട നിരപരാധികളെ ഉടന്‍ വിട്ടയക്കണമെന്നും സമുദായത്തിന്‍റെ പേരില്‍ ചിലര്‍ നടത്തുന്ന ഇസ്‍ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും പ്രമേയ പ്രഭാഷണത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബശീര്‍ പനങ്ങാങ്ങര ആവശ്യപ്പെട്ടു.

കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ജാലികാ സന്ദേശ യാത്രക്ക് എസ്.കെഎസ്.എസ്.എഫ്. മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുസ്സലാം വേളി, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡഡന്‍റ് ടി. അബൂബക്കര്‍ ഫൈസി, എസ്.കെ.ജെ.എം. ജനറല്‍ സെക്രട്ടറി നസീര്‍ ഖാന്‍ ഫൈസി, സമസ്ത ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ സഈദ് മുസ്‍ലിയാര്‍ വിഴിഞ്ഞം, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ആലംകോട് ഹസ്സന്‍, ഹുസൈന്‍ മുസ്‍ലിയാര്‍, അബ്ദുറഹ്‍മാന്‍ ബാഖവി വര്‍ക്കല, ഫാറൂഖ് ബീമാപ്പള്ളി, സുബൈര്‍ വഴിമുക്ക്, സക്കീര്‍ മുസ്‍ലിയാര്‍ പെരുമാതുറ, നൌഷാദ് അന്‍വരി തുടങ്ങിയ പ്രമുഖര്‍ യാത്രക്ക് നേതൃത്വം നല്‍കി. അഡ്വ. ഹലീം സാഹിബ് കണിയാപുരം, ആരിഫലി, സിദ്ദീഖ് ഫൈസി കണിയാപുരം, ശഹീര്‍ കാപ്പിക്കട, ശഹീര്‍ജി അഹമ്മദ്, നൌഷാദ് ജാവാ കോട്ടേജ്, ശറഫുദ്ധീന്‍ ബാഖവി കല്ലറ, ഫഖ്റുദ്ദീന്‍ ബാഖവി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി ശമീര്‍ പെരിങ്ങുമ്മല സ്വാഗതവും അന്‍സര്‍ മുസ്‍ലിയാര്‍ നന്ദിയും പറഞ്ഞു.
- ശമീര്‍ പെരിങ്ങുമ്മല -