‘എസ്‌.കെ.എസ്‌.എസ്‌.എഫ്‌ തീവ്രവാദവിരുദ്ധ പ്രസ്ഥാനം’ - റഷീദ്‌ ബെളിഞ്ചം

നീലേശ്വരം‌: ഇസ്ലാമികബോധമുളള മുസ്ലീമുകള്‍ താമസിക്കുന്ന കേരളത്തില്‍ മഹല്ലു തലങ്ങളില്‍ തീവ്രവാദം വളരാതിരിക്കാന്‍ മുഖ്യകാരണം സമസ്‌തയാണെന്നും അതിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആണ്‌. അതുകൊണ്ടുതന്നെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഒരു തീവ്രവാദവിരുദ്ധ പ്രസ്ഥാനമാണെന്ന്‌ ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രസ്‌താവിച്ചു. പെരുമ്പട്ട മേഖല എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലികസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡണ്ട്‌ ദുല്‍കിഫിലി കുന്നുംകൈ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഹനീഫ്‌ഫൈസി, ഹബീബ്‌ ദാരിമി പെരുമ്പട്ട പ്രസംഗിച്ചു ഖാദര്‍ അത്തൂട്ടി സ്വാഗതം പറഞ്ഞു.