ദാറുന്നജാത്ത് വാര്‍ഷികം: കലാജാഥയ്ക്ക് തുടക്കമായി

കരുവാരകുണ്ട് : ദാറുന്നജാത്ത് സ്ഥാപനങ്ങളുടെ 35ാം വാര്‍ഷികത്തിന്റെയും കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണങ്ങളുടെയും ഭാഗമായി മഹല്ല്തല കലാജാഥയ്ക്ക് തുടക്കമായി. ചോക്കാട്, വണ്ടൂര്‍, കാളികാവ് ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ മഹല്ലുകളില്‍ കലാജാഥ പര്യടനം നടത്തി. വാക്കോട് മൊയ്തീന്‍കുട്ടിഫൈസി കലാജാഥ ഉദ്ഘാടനംചെയ്തു. പൂക്കോട്ടുംപാടത്തുനിന്നാരംഭിച്ച കലാജാഥയുടെ ഒന്നാംദിന പരിപാടികള്‍ അടയ്ക്കാക്കുണ്ടില്‍ സമാപിച്ചു. 24ന് തിങ്കളാഴ്ച കരുവാരകുണ്ടില്‍ കലാജാഥ പര്യടനം നടത്തും. 25ന് തുവ്വൂര്‍, മേലാറ്റൂര്‍, എടപ്പറ്റ എന്നീ പഞ്ചായത്തുകളില്‍ പര്യടനം നടക്കും.