ഔലിയാക്കളും സൂഫിമാരും കാരുണ്യം ദാനം ചെയ്യുന്നു സാദിഖലി തങ്ങള്‍

വടക്കാഞ്ചേരി : സമൂഹ നന്മയ്ക്ക്‌ദൈവിക ഗുണങ്ങളായ കാരുണ്യവും സ്‌നേഹവും ദാനം ചെയ്യുന്നവരാണ് ഔലിയാക്കളും സൂഫികളുമെന്ന് പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. വാഴക്കോട് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ബദര്‍ ചരിത്രാവതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.വി. ഹംസ മൗലവി, ഹുസ്സൈനാര്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ അന്‍വരി, പി.എ. അബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.