'മനുഷ്യ ജാലിക': തൃക്കരിപ്പൂര്‍ മേഖല പ്രചാരണ വാഹന ജാഥ നടത്തി

തൃക്കരിപ്പൂര്‍: ജനുവരി 26 ന്‌ തൃക്കരിപ്പൂരില്‍ നടക്കുന്ന കാസര്‍കോട്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മനുഷ്യ ജാലികയുടെ തൃക്കരിപ്പൂര്‍ മേഖല വാഹന പ്രചാരണ ജാഥ ജാഥ ക്യാപ്‌റ്റന്‍ നാഫിഅ്‌ അസ്‌അദിക്ക്‌ പതാക കൈമാറി തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌ ടി.കെ. പൂക്കോയതങ്ങള്‍ ചന്തേര ചെറുവത്തൂരില്‍ ഉദ്‌ഘാടനം ചെയ്‌തു. സഹ്‌ല്‍ അസ്‌ഹര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി.
ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സുബൈര്‍ ദാരിമി, സഈദ്‌ ദാരിമി, അഹമ്മദ്‌ ബഷീര്‍ ഫൈസി അല്‍ അസ്‌ഹരി, സത്താര്‍ ചന്തേര, ഹാരിസ്‌ ഹസനി, അബ്‌ദുല്‍ വഹാബ്‌ മാണിയൂര്‍, ഷാഫി പടന്നോട്ട്‌, അബ്‌ദുസലാം മാസ്റ്റര്‍ ചന്തേര പ്രസംഗിച്ചു. അഷ്‌റഫ്‌ അസ്‌ഹരി സ്വാഗതവും മഹ്‌ഫൂള്‌ തങ്ങള്‍നന്ദിയും പറഞ്ഞു.