മനുഷ്യ ജാലിക വിജയിപ്പിക്കുക

മധൂര്‍: ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രേമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി തൃക്കരിപ്പൂരില്‍ നടത്തുന്ന മനുഷ്യ ജാലിക വിജയിപ്പിക്കാന്‍ മധൂരിലെ പുളിക്കുര്‍ ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി യോഗം തീരമാനിച്ചു. പുളിക്കൂര്‍ അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എ. ഖലീല്‍ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് പ്രസംഗിച്ചു. നൗഷാദ് ഹനീഫ് സ്വാഗതവും ഷാഫി പുളിക്കുര്‍ നന്ദിയും പറഞ്ഞു.