കാസര്‍കോട്: കേരളത്തില്‍ ഇന്ന് മുസ്ലീങ്ങളില്‍ കാണുന്ന
വിദ്യാഭ്യാസ-സാമൂഹിക-സാഹിത്യരംഗത്തുള്ള പുരോഗതിക്ക് കാരണം
പണ്‌ഡിതന്മാരുടെ നേതൃത്വത്തിന് കീഴില്‍ മഹല്ല് തലത്തില്‍ ഉലമാക്കളും
ഐക്യത്തോടെ പ്രവര്‍ത്തിച്ചത് കൊണ്ടാണെന്ന് സമസ്‌ത കേരള ജമിയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍
സെക്രട്ടറി യു.എം.അബ്‌ദുറഹ്‌മാന്‍ മൗലവി പ്രസ്‌താവിച്ചു. എസ്.വൈ.എസ്
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കല്ലട്ര അബ്ബാസ് ഹാജി അനുസ്‌മരണ
യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു.
എം.എസ്.തങ്ങള്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി ദിഖ്‌റ്
ഹല്‍ഖക്ക് നേതൃത്വം നല്‍കി. പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.
ചെര്‍ക്കളം അബ്‌ദുല്ല, സി.കെ.കെ.മാണിയൂര്‍, ചെര്‍ക്കള അഹമ്മദ് മൗലവി,
ഖത്തര്‍ അബ്‌ദുല്ല ഹാജി, ഷാഫി കട്ടക്കാല്‍, പി.എസ്.ഇബ്രാഹിം ഫൈസി,
കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ്
ബെളിഞ്ചം, കല്ലട്ര മാഹിന്‍ ഹാജി, ഇക്‌ബാല്‍ കല്ലട്ര, എം.അബ്‌ദുല്ല മുഗു,
ബദറുദ്ദീന്‍ ചെങ്കള പ്രസംഗിച്ചു.