ദാറുല്‍ഹുദാ അന്തര്‍കലാലയ കലോത്സവം: മലപ്പുറം മുന്നില്‍

മലപ്പുറം: ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം സിബാഖ്‌ 2011 ല്‍ 247 പോയന്റുമായി മലപ്പുറം ജില്ല മുന്നേറുന്നു. കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളാണ്‌ രണ്ടും മൂന്നും സ്ഥാനത്തുള്ളത്‌.
സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 70 പോയന്റുമായി ആതിഥേയരായ ചെമ്മാട്‌ ദാറുല്‍ ഹുദയാണ്‌ ഒന്നാം സ്ഥാനത്ത്‌. ദാറുല്‍ ഹസനാത്ത്‌ കണ്ണാട്ടിപ്പറമ്പ്‌, മാലിക്‌ ദീനാര്‍ തളങ്കര എന്നിവരാണ്‌ രണ്ടും മൂന്നുംസ്ഥാനങ്ങളിലുള്ളത്‌.
സീനിയര്‍ വിഭാഗത്തില്‍ ഇസ്‌ലാഹുല്‍ ഉലൂം താനൂര്‍ 15 പോയിന്റോടെ ഒന്നാംസ്ഥാനത്തും, ദാറുല്‍ ഹുദാ ചെമ്മാട്‌ രണ്ടാംസ്ഥാനത്തും നഹ്‌ജു റശാദ്‌ ചാമക്കാല മൂന്നാം സ്ഥാനത്തുമുണ്ട്‌. ജൂനിയര്‍ വിഭാഗത്തില്‍ 15 പോയിന്റുമായി ബുസ്‌താനുല്‍ ഉലൂം മാണിയൂര്‍ ആണ്‌ ഒന്നാംസ്ഥാനത്ത്‌. മന്‍ഹജു റശാദ്‌ ചേലേമ്പ്ര, നഹ്‌ജു റശാദ്‌ ചാമക്കാല എന്നിവയാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‌.
സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഹസനാത്ത്‌ കണ്ണട്ടിപ്പറമ്പ്‌ 15 പോയിന്‍േറാടെ ഒന്നാംസ്ഥാനത്തും, ഹിദായത്തുല്‍ ഇസ്‌ലാം കോവളം രണ്ടും ദാറുല്‍ഹുദ ചെമ്മാട്‌ മൂന്നും സ്ഥാനത്തുണ്ട്‌.
ഞായറാഴ്‌ച വൈകീട്ട്‌ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വനംമന്ത്രി ബിനോയ്‌ വിശ്വം മുഖ്യാതിഥിയായിരിക്കും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹുഉദ്ദീന്‍ നദ്‌വി അധ്യക്ഷത വഹിക്കും.