ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദമ്മാം : റിപ്പബ്ലിക് ദിനത്തില്‍ ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. മനുഷ്യ ജാലികക്ക് അന്തിമ രൂപമായെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 26 രാത്രി 8.30ന് ദമ്മാം സഫ മെഡിക്കല്‍ സെന്‍റര്‍ ഹാളില്‍ നടക്കുന്ന മനുഷ്യ ജാലിക ഇന്‍റര്‍ നാഷണല്‍ ഇന്‍ന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. .കെ. മുഹമ്മദ് ശാഫി ഉദ്ഘാടനം ചെയ്യും. ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് അശ്റഫ് ഫൈസി പടിഞ്ഞാമുറി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് എം.സി. അബ്ദുല്‍ ഗഫൂര്‍ മുഖ്യ അതിഥിയായിരിക്കും. എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി അസ്‍ലം മൗലവി പ്രമേയ പ്രഭാഷണം നടത്തും. കുഞ്ഞു മുഹമ്മദ് കടവനാട് (കെ.എം.സി.സി), ബിജു കല്ലുമ്മ (..സി.സി), പ്രദീപ് കൊട്ടിയം (നവോദയ), പി..എം. ഹാരിസ് (മലയാളം ന്യൂസ്), സാജിദ് ആറാട്ടുപുഴ (ഗള്‍ഫ് മാധ്യമം), അശ്റഫ് ആളത്ത് (ചന്ദ്രിക) എന്നിവര്‍ ആശംസാ പ്രസംഗം നടത്തുംമനുഷ്യജാലികയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0559159732, 059834949 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് അശ്റഫ് ഫൈസി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അസ്‍ലം മൗലവി കണ്ണൂര്‍, യൂസുഫ് ഫൈസി വാളാട്, അബ്ദുറഹ്‍മാന്‍ മലയമ്മ, മാഹിന്‍ വിഴിഞ്ഞം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- അബ്ദുറഹ്‍മാന്‍ മലയമ്മ -