എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാസര്‍കോട്‌ മേഖലാ സെമിനാര്‍ 23ന്‌

കാസര്‍കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കമ്മിറ്റി ജനുവരി 26ന്‌ തൃക്കരിപ്പൂരില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട്‌ മേഖലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കമ്മിറ്റി ജനുവരി 23ന്‌ 6.30ന്‌ ഉളിയത്തടുക്ക ജംഗഷനില്‍ സെമിനാര്‍ സംഘടിപ്പിക്കും.
രാഷ്‌ട്ര രക്ഷക്ക്‌ സഹൃദത്തിന്റെ കരുതല്‍ എന്ന വിഷയത്തെ ആസ്‌പദമാക്കി വിവിധ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. പ്രമുഖരായ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന സെമിനാര്‍ വന്‍ വിജയമാക്കുവാന്‍ മുഴുവന്‍ ക്ലസ്റ്റര്‍ ശാഖാ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന്‌ കാസര്‍കോട്‌ സമസ്‌ത ഓഫീസില്‍ ചേര്‍ന്ന മേഖലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. ഫാറൂഖ്‌ കൊല്ലമ്പാടി, അഷ്‌റഫ്‌ മൗലവി ഹിദായത്ത്‌ നഗര്‍ റഷീദ്‌ മൗലവി ചാലക്കുന്ന്‌, എം.എ.ഖലീല്‍, സഈദ്‌ അറന്തോട്‌ പ്രസംഗിച്ചു.