ദുബൈ എസ്.കെ.എസ്.എസ്.എഫ്. മനുഷ്യ ജാലിക ദുബൈ കെ.എം.സി.സി.യില്‍

ദുബൈ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് മനുഷ്യ ജാലികയും ജാലികാ പ്രതിജ്ഞയും നടക്കും. ഇന്ത്യന്‍ കൗണ്‍സുലേറ്റ് പ്രതിനിധികള്‍, മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, എസ്.കെ.എസ്.എസ്.എഫ്. യു..ഇ നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് ദുബൈ സ്റ്റേറ്റ് വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജാലികാ പ്രതിജ്ഞയും പ്രമേയ പ്രഭാഷണവും നടത്തും. പരിപാടിയുടെ വിജയത്തിന് മുഴുവന്‍ ജില്ലാ ഭാരവാഹികളും പ്രചരണം സജീവമാക്കണമെന്ന് ദുബൈ സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു.

അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. കരീം കാലടി, ഹുസൈന്‍ ദാരിമി, എം.പി. നുഅ്മാന്‍, കെ.ടി. അബ്ദുല്‍ ജബ്ബാര്‍, എം.ബി.. ഖാദര്‍, അബ്ദുല്‍ കരീം ഹുദവി, വാജിദ് റഹ്‍മാനി, യൂസുഫ് കാലടി, അനീസ് തട്ടുമ്മല്‍, സാബിര്‍ മെട്ടമ്മല്‍, മന്‍സൂര്‍ മൂപ്പന്‍ പ്രസംഗിച്ചു. അഡ്വ. ശറഫുദ്ധീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ധീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു.
ശറഫുദ്ധീന്‍ പെരുമളാബാദ്, ഓര്‍ഗ.സെക്രട്ടറി, SKSSF ദുബൈ -