കുണിയ: കുണിയ ശാഖ എസ്.വൈ.എസ്. - എസ്.കെ.എസ്.എസ്.എഫ്. സംയുക്ത കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ സമസ്ത ഉപാധ്യക്ഷനും, പ്രമുഖ ഗോള ശാസ്ത്ര
വിദഗ്ദ്ധനും,നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന ഖാസി സി.എം. അബ്ദുല്ല
മൗലവിയുടെ അനുസ്മരണ സമ്മേളനവും ദിക്ര്‍ -ദുആ സദസ്സും ഫെബ്രുവരി രണ്ടിനു
ബുധനാഴ്ച വൈകുന്നേരം 6.30 കുണിയയില്‍ നടക്കും.
സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം. അബ്ദുല്‍ റഹിമാന്‍
മൗലവിയുടെ അധ്യക്ഷതയില്‍ കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ
അഹമ്മദ് മൗലവി അല്‍ അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജെനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ്
ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ്‌ഹനീഫ ഹുദവി ദേലംപാടി അനുസ്മരണ
പ്രഭാഷണം നടത്തും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിക്ര്‍-ദുആ സദസ്സിനു
നേതൃത്വം വഹിക്കും.
ഇബ്രാഹിം കുണിയ,ജില്ലാ-മേഖല നേതാക്കളായ അബൂബക്കര്‍ സാലൂദ് നിസാമി,
ഇബ്രാഹിം ഫൈസി ജെടിയാര്‍,റഷീദ് ബെലിഞ്ചം, ഹാരിസ് ദാരിമി, അബ്ദുല്ല ദാരിമി
തോട്ടം, അബ്ദുല്‍ ഖാദര്‍ സഅദി, ദാവൂദ് ചിത്താരി, ഉമര്‍ തൊട്ടിയില്‍,
ശറഫുദ്ധീന്‍ കുണിയ, അഷ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ടി.കെ.അബ്ദുല്‍
റഹിമാന്‍ ഹാജി കുണിയ, വാര്‍ഡ് മെമ്പര്‍ കരീം കുണിയ, കിഴൂര്‍ സംയുക്ത
മുസ്ലിം ജമാ-അത്ത് സെക്രട്ടറി ഹമീദ്കുണിയ, ഫസല്‍ റഹ്മാന്‍ യമാനി,
അബ്ദുല്‍ റഹിമാന്‍, കെ.എ. അബ്ദുല്‍ ഖാദര്‍ കെ.ഐ, സൈഫുദ്ദീന്‍ കെ.വി,
അഷ്‌റഫ് കെ.എ.എന്നിവര്‍ സംബന്ധിക്കും. പരിപാടി തത്സമയം കേരള-ഇസ്‌ലാമിക്-ക്ലാസ്സ്-റൂമില്‍....