ആരാധനകളുടെ അന്ത സത്ത ഉള്‍ക്കൊള്ളുക : കാളിക്കാവ് മുഹമ്മദ് കുഞ്ഞി മുസ്‍ലിയാര്‍

ബഹ്റൈന്‍ : വിശുദ്ധ ഭൂമിയിലെ തിരുഗേഹങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വിശ്വാസിയുടെ അനിവാര്യതയാണെന്നും ഹജ്ജും ഉംറയും ലക്ഷ്യം വെക്കുന്നവര്‍ ആരാധനാ കര്‍മ്മങ്ങളുടെ അന്ത സത്ത ഉള്‍ക്കൊള്ളാത്ത പക്ഷം അവരുടെ യാത്രകള്‍ ഫലശൂന്യമായിരിക്കുമെന്നും കാളികാവ് മുഹമ്മദ് കുഞ്ഞി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത ബഹ്റൈന്‍ ഉംറ സംഘത്തിന് മനാമ മദ്റസയില്‍ സംഘടിപ്പിച്ച പഠന ക്ലാസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.പി. അലി മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, സയ്യിദ് അസ്ഹര്‍ തങ്ങള്‍, അബ്ദുറസാഖ് നദ്‍വി, സലീം ഫൈസി പന്തിരിക്കര, ഹംസ അന്‍വരി മോളൂര്‍, ഫാറൂഖ് ഹുദവി പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഇബ്റാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
- എസ്.എം. അബ്ദുല്‍ വാഹിദ് -